ലോക്ഡൗണിനു ശേഷം പ്രവാസികള്‍ കേരളത്തിലെത്തും ; സമൂഹവ്യാപനം എന്ന മൂന്നാംഘട്ടത്തിനായുള്ള പ്ലാന്‍ സി ഒരുക്കി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം പ്രവാസികള്‍ കേരളത്തിലെത്തും. സമൂഹവ്യാപനം എന്ന മൂന്നാം ഘട്ടത്തിനായുള്ള പ്ലാന്‍ സി ഒരുക്കി കേരളം. കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിച്ച കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ലോക്ക് ഡൗണ്‍ പിന്‍വലിച്ചേശേഷം ഗള്‍ഫ് രാജ്യങ്ങളും അയല്‍ സംസ്ഥാനങ്ങളുമുള്‍പ്പെടെ കേരളത്തിന് പുറത്ത് രോഗം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്ന സ്ഥിതിയുണ്ടായാല്‍ അതിനെ നേരിടാനും അവരില്‍ നിന്ന് രോഗവ്യാപനമുണ്ടാകാതിരിക്കാനുമാവശ്യമായ നടപടികളാണ് ആരോഗ്യ വകുപ്പ് പരിഗണിക്കുന്നത്.

മലയാളികളേറെയുള്ള മുംബൈ, തമിഴ്‌നാട്, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരായ നഴ്‌സുമാരുള്‍പ്പെടെയുള്ള മലയാളികള്‍ ചികിത്സയും ഭക്ഷണവുമില്ലാതെ വലയുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചുകൊണ്ടിരിക്കെ നിയന്ത്രണങ്ങളില്‍ അയവ് വന്നാല്‍ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ശ്രമിക്കും.

വിമാന- ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും നിരവധിപേര്‍ ഓണ്‍ ലൈന്‍ മുഖാന്തിരം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...