പത്തനംതിട്ട മാര്‍ക്കറ്റ് റോഡില്‍ ഗതാഗത കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട മാര്‍ക്കറ്റ് റോഡില്‍ ഗതാഗത കുരുക്ക് വര്‍ധിച്ചിട്ടും അനധികൃത പാര്‍ക്കിംഗിന് എതിരെ നടപടിയില്ല. പോലീസ് സ്റ്റേഷനും ചന്തയും നഗരസഭാ കെട്ടിടവും ബിവറേജസ് ഔട്ട്‌ ലറ്റും അടക്കം സ്ഥിതി ചെയുന്ന ഈ റോഡില്‍ കൂടി നിരവധി വാഹനങ്ങളാണ് ദിവസവും സഞ്ചരിക്കുന്നത്. എന്നാല്‍ വീതി കുറവുള്ള റോഡില്‍ വാഹനങ്ങള്‍ തിങ്ങി നിറയുന്നതോടെ ഗാന്ധി സ്ക്വയര്‍ അടക്കമുള്ള ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്‌. പോലീസ് പലയിടത്തും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും പലപ്പോഴും ആളുകള്‍ ഇതിന് താഴെയായാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.

തിരക്കുള്ള സമയങ്ങളില്‍ പോലീസിന്റെയും ഹോം ഗാര്‍ഡുകളുടെയും സേവനവും ഇവിടെ ലഭ്യമല്ല എന്നും പരാതിയുണ്ട്. റിംഗ് റോഡ്‌ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയാണ് കൂടുതലും വാഹനങ്ങളും ഗാന്ധി സ്ക്വയര്‍ ഭാഗത്തേക്ക് വരുകയും വിവിധ റോഡുകളിലേക്ക് തിരിഞ്ഞു പോവുകയും ചെയ്യുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചവരെയുള്ള സമയങ്ങളില്‍ ഇവിടെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. പോലീസ് ഗതാഗതം നിയന്ത്രിക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കുകയും അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഈ പ്രശ്നത്തിന് പരിഹാം കാണാന്‍ കഴിയു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...