റഷ്യൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ റിലയൻസ് അടക്കമുള്ള കമ്പനികൾ കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പുതിയ സാഹചര്യത്തിൽ എങ്ങനെ വേണം എന്നതിൽ റിലയൻസ് അടക്കമുള്ള ഇന്ത്യൻ കമ്പനികൾ കേന്ദ്ര സർക്കാരിന്‍റെ നിലപാട് തേടി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ തീരുമാനം എന്താണെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണ കമ്പനികളുടെ അഭ്യർത്ഥന. അമേരിക്ക റഷ്യൻ എണ്ണ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നീക്കം. റഷ്യൻ കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇന്ത്യൻ കമ്പനികൾക്കും ആശങ്കയാകുകയാണ്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നാണ് ഇന്ത്യയുടെ നയം. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ റിലയൻസ് അടക്കം ഇന്ത്യൻ കമ്പനികൾക്കും അമേരിക്കൻ ഉപരോധം നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് സർക്കാരിൻറെ നിലപാട് ഇന്ത്യൻ കമ്പനികൾ തേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...