ഒരു കോടി ഡോസ് വാക്‌സീനുള്ള ഓർഡർ റദ്ദാക്കിയെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒരു കോടി വാക്‌സീൻ ഡോസുകള്‍ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സീൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ നിന്ന് മാത്രമേ സംസ്ഥാനങ്ങൾക്ക് വാക്‌സീൻ നൽകാൻ കഴിയൂ എന്ന് കമ്പനികൾ അറിയിച്ചതായി കേരളം ഹൈക്കോടതിയെ അറിയിച്ചു.

വാക്സീൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പുതിയ വാക്സീൻ വിതരണ നയം സംബന്ധിച്ച് നാളെ നിലപാടറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വാക്സീൻ നയത്തിൽ മാറ്റം പ്രഖ്യാപിച്ചത്.  ജൂൺ 21  മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. ജൂൺ 21 മുതലാണ് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുക. സംസ്ഥാനങ്ങൾക്ക് കേന്ദ്രം സൗജന്യമായി വാക്സീൻ വാങ്ങി നൽകും. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സീൻ വാങ്ങാം. വാക്സീൻ വിലയ്ക്ക് പുറമേ പരമാവധി 150 രൂപ സർവീസ് ചാ‍ർജ് മാത്രമേ വാങ്ങാനാകൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...