വെള്ളപ്പൊക്കകെടുതിയില്‍ വളര്‍ത്തു മൃഗങ്ങളെ നഷ്ടമായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പ്രളയ മേഖലയില്‍ പാല്‍ ഉത്പാദനത്തില്‍ കുറവ് വന്നവര്‍ക്ക് നേരത്തെ അളന്ന പാലിന്റെ 40 ശതമാനം തുക ഉടനെ തന്നെ വിതരണം ചെയ്യും. ഇന്‍ഷ്വര്‍ ചെയ്ത കന്നുകാലികള്‍ക്ക് ക്ലെയിം വരുന്ന പക്ഷം എത്രയും വേഗം ഇന്‍ഷ്വറന്‍സ് തുക വിതരണം ചെയ്യും.
ദുരന്തനിവാരണ നിയമം അനുസരിച്ച് പശുക്കളെ നഷ്ടപ്പെട്ടവര്‍ക്കു സഹായമായി പശു ഒന്നിന് 30,000 രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും. പശുക്കിടാവിന് 15000 രൂപയും കോഴികള്‍ക്ക് 200 രൂപയും നഷ്ടപരിഹാരമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.