കർഷകർക്കുള്ള നഷ്ടപരിഹാരം ; വ്യാപക ക്രമക്കേട് – അടിയന്തര ധനസഹായവും മുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങളിൽ കൃഷി നശിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ വ്യാപക ക്രമക്കേട് എന്നാരോപണം. വിള ഇൻഷുറൻസ് ചട്ടങ്ങളൊന്നും പാലിക്കാതെയാണ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടം പരിശോധിച്ച് നഷ്ടം തിട്ടപ്പെടുത്തണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. എന്നാൽ ധനകാര്യ വകുപ്പ് പണം നൽകാത്തത് കൊണ്ടാണ് നഷ്ടപരിഹാരം വൈകുന്നതെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം

ഉള്ളതൊക്കൊ വിറ്റ് പെറുക്കിയും ലോൺ എടുത്തും കൃഷി ഇറക്കുന്ന പാടത്ത് വിളയുന്നത് നഷ്ടങ്ങളും ബാധ്യതയും. സർക്കാർ നിർദേശ പ്രകാരം വിള ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളികളായിയവരാണ് തൊണ്ണൂർ ശതമാനത്തിലധികം കർഷകരും. പ്രധാന മന്ത്രി ഫസൽ ബീമ യോജന, കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ്, സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് അങ്ങനെ പോളിസികൾ മൂന്നെണ്ണം നിലവിലുണ്ട്. പക്ഷെ വിള നാശമുണ്ടായ കർഷകന് കടം നികത്താൻ മാത്രം ഒന്നും പ്രയോജനപ്പെടുന്നില്ല.

സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയിലാണ് നെൽകർഷകർ അംഗമായിരിക്കുന്നത്. നെൽകൃഷി നശിച്ചാൽ ഹെക്ടറിന് 35000 രൂപയാണ് നഷ്ടപരിഹാരം. 2018 ഒക്ടോബർ 16ന് സംസ്ഥാന കൃഷി വകുപ്പ് ഇറക്കിയ സർക്കുലർ പ്രകാരം അൻപത് ശതമാനത്തിലധികം നാശമുണ്ടായാൽ പൂർണനാശമായി കണക്കാക്കി നഷ്ടപരിഹാരം കൊടുക്കണമെന്നാണ് വ്യവസ്ഥ. അൻപത് ശതമാനത്തിൽ താഴെയാണെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയുമില്ല.

ഈ വ്യവസ്ഥ നിലനിൽക്കെ കഴിഞ്ഞ വർഷം മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാര തുകയുടെ നാലിലൊന്ന് പോലും കിട്ടിയിട്ടില്ല. 2021 ഏപ്രിലിൽ അപ്പർകുട്ടനാട്ടിലെ നിരണത്ത് തടം പാടശേഖരത്തിലെ 76 കർഷകർക്ക് കിട്ടിയ നഷ്ടപരിഹാരത്തിന്റെ കണക്ക് പരിശോധിക്കാം. 1.6 ഹെക്ടറിൽ നഷ്ടമുണ്ടായ വിജയന് കിട്ടയത് 11550 രൂപ, 1.82 ഹെക്ടർ കൃഷി ചെയ്ത പിഒ മാത്യുവിന് കിട്ടിയ നഷ്ടപരിഹാരം 12600 രൂപ. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 18200 രൂപ നഷ്ടപരിഹാരത്തിന് അർഹതയുള്ള സുമ സുശീലന് കിട്ടിയത് വെറും 700 രൂപ.
ഇൻഷുറൻസിന് പുറമെ സംസ്ഥാന സർക്കാർ കഴിഞ്ഞ കൊല്ലം അടിയന്തര ധനസഹായം ഇനത്തിൽ 12500 ഹെക്ടറിന് നൽകുമെന്ന് പറഞ്ഞതും ഒരിടത്തും കിട്ടിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...