കോട്ടയം: കോട്ടയം മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന സെൽഫ് എംപ്ലോയേഴ്സ് സര്‍വീസ് സൊസൈറ്റി (Self Employers Service Society) യുടെ സ്വത്തുവകകൾ കണ്ടു കെട്ടാൻ കോമ്പിറ്റൻറ് അതോറിറ്റി ഉത്തരവിട്ടു. ബാനിങ്ങ് ഓഫ് അൺറെഗുലേറ്ററി ഡെപ്പോസിറ്റ് സ്കീം ആക്ട് (Banning Of Unregulated Deposit Scheme) ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് കോമ്പിറ്റൻറ് അതോറിറ്റി (Competent Authority) ബിശ്വനാഥ് സിൻഹയാണ് സ്വത്തുവകകൾ കണ്ട് കെട്ടാൻ ഉത്തരവിട്ടത്. ഒക്ടോടോബർ 28 നാണ് കോമ്പിറ്റൻറ് അതോറിറ്റിയുടെ പുതുക്കിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
1955 ലെ ട്രാവൻകൂർ – കൊച്ചിൻ ലിറ്റററി സയൻ്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതാണ് സെൽഫ് എംപ്ലോയേഴ്സ് സര്‍വീസ് സൊസൈറ്റി. ഈ സൊസൈറ്റിക്ക് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനും ലോണുകൾ നൽകുന്നതിനും യാതൊരു തരത്തിലുമുള്ള അംഗീകാരങ്ങളും ഉണ്ടായിരുന്നില്ല. അനുമതിയില്ലാതെ 16.56 കോടി ഇവർ നിക്ഷേപം സ്വീകരിച്ചതായും 9.97 കോടി രൂപ ലോൺ നൽകിയതായും കോമ്പിറ്റൻറ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് BUDS Act Section 7 (3) പ്രകാരം സൊസൈറ്റിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ കോമ്പിറ്റൻറ് അതോറിറ്റി ബിശ്വനാഥ് സിൻഹ ഉത്തരവിട്ടത്. >>> തുടരും …. സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ കയറാം….https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]