തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി ഒത്തുതീർപ്പിന് ശ്രമിച്ചതായി പരാതിക്കാരി. കേസ് പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്നും എംഎൽഎ പറഞ്ഞതായും പരാതിക്കാരി. ഹണി ട്രാപില്‍ പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറഞ്ഞു. വനിതാ സെല്ലിനാണ് ആദ്യം താന്‍ പരാതി നൽകിയത്.
എംഎൽഎക്കെതിരെയുള്ള പരാതിയായതിനാൽ കമ്മീഷണർക്ക് നൽകാൻ ആവശ്യപ്പെട്ടു. പത്തുവർഷമായി കുന്നപ്പിള്ളിലുമായി പരിചയമുണ്ട്. കേസ് എടുക്കുന്നത് കോവളം സിഐ വൈകിപ്പിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. കോവളത്ത് വെച്ച് എംഎൽഎ തന്നെ മർദിക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിളിച്ചത്. തന്നെ മർദിക്കുമ്പോൾ പിഎ ഡാവി പോൾ, ജിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു. കന്യാകുമാരിയിൽ കടലിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ തമിഴ്നാട് പോലീസാണ് രക്ഷപ്പെടുത്തിയതെന്നും പരാതിക്കാരി പറഞ്ഞു.