പരാതിക്കാർ ഉപയോഗിക്കുന്നില്ല ; പോലീസ് റോബോർട്ടിനെ പോലീസ് ആസ്ഥാനത്ത് നിന്ന് ‘സ്ഥലം മാറ്റി’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ പോലീസ് ആസ്ഥാനത്തെ റോബോട്ട് പോലീസ് ആസ്ഥാനത്ത് നിന്നും പുറത്തായി . കെപി- ബോട്ട് എന്ന റോബോട്ടിനെ പോലീസ് ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചുവെന്ന് സർക്കാർ രേഖാമൂലം സമ്മതിച്ചു. തിരുവനന്തപുരം സൈബർ ഡോമിലാണ് റോബോട്ടിനെ ഇപ്പോൾ കുടിയിരിക്കിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ സന്ദർശകരിൽ കൂടുതലും അവരുടെ പരാതി പരിഹരിക്കാനെത്തുന്ന സാധാരണക്കാരായതിനാൽ അവർ റോബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താൻ വിമുഖത കാട്ടിയെന്ന് പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. മാർച്ച് 16 ന് ഡോ. എം.കെ മുനീറാണ് കേരള പോലീസ് ആസ്ഥാനത്തെ റോബോട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്.

2019 ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് റോബോട്ട് സംവിധാനം ഉദ്ഘാടനം ചെയ്തത്. ഡി.ജി.പി ആയിരുന്ന ബെഹ്‌റയുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉദ്ഘാടനം. വനിതാ പൊലീസിന്റെ രൂപത്തിലുള്ള റോബോട്ടിന് എസ്.ഐ റാങ്കായിരുന്നു നൽകിയത്. ഇന്ത്യയിൽ ആദ്യമാണ് ഇത്തരമൊരു പൊലീസ് യന്ത്രമനുഷ്യനെ ഒരുക്കുന്നത് എന്നൊക്കെയായിരുന്നു അവകാശവാദം. പൊലീസ് ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ വിവരങ്ങൾ സന്ദർശകർക്ക് നൽകുക, സന്ദർശകരെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് പോകാനുള്ള നിർദേശങ്ങൾ നൽകുക എന്നിവയാണ് റോബോട്ടിന്റെ ചുമതലകൾ.

യന്ത്രമനുഷ്യനിൽ നിന്നും നേരിട്ട് ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി ലഭിക്കും. ഇതിനു പുറമേ യന്ത്രത്തിൽ സജ്ജമാക്കിയിരിക്കുന്ന ടച്ച് സ്‌ക്രീനിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കാം. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുവാനും അവരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കാനും റോബോട്ടിന് സാധിക്കും. ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനുള്ള ഓർമ്മശേഷിയും റോബോട്ടിനുണ്ട്.സന്ദർകർക്ക് ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം നിശ്ചയിച്ച് നൽകാനും ഈ എസ്.ഐ.യ്ക്ക് കഴിയും. തുടങ്ങിയവയൊക്കെയാണ് റോബോർട്ടിന്റെ പ്രത്യേകതകളായി വിവരിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...