കൃഷ്ണകുമാറിനും കുടുംബത്തിനും എതിരായ ആരോപണം കൂടുതൽ കടുപ്പിച്ച് പരാതിക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും കുടുംബത്തിനും എതിരായ ആരോപണം കൂടുതൽ കടുപ്പിച്ച് പരാതിക്കാർ. വസ്ത്രം പിടിച്ചു വലിക്കുകയും പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുമായാണ് ആരോപണം. ജീവനക്കാർ നൽകിയ പരാതിയിലെ എഫ്ഐആറിലും സമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണകുമാർ, മകൾ ദിയ കൃഷ്ണ, ഭാര്യ സിന്ധു കൃഷ്ണകുമാർ തുടങ്ങി ആറ് പ്രതികളാണ് കേസിലുള്ളത്. കേസിൽ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാൽ പരാതിക്കാരുടെ തട്ടിപ്പിന് പിന്നിൽ വലിയ സംഘമുണ്ടോ എന്ന് സംശയമുണ്ടെന്നാണ് ജി കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റേയും ആരോപണം. സമഗ്രമായ അന്വേഷണത്തിനു ശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം.

പരാതി നൽകിയ ഇരു വിഭാഗത്തിന്റെയും ബാങ്ക് അക്കൗണ്ടുകൾ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. മ്യുസിയം എസ് എച്ച് ഒ യുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സാമ്പത്തിക തിരിമറി നടന്നെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ മൂന്ന് വനിതാ ജീവനക്കാരുടെ ആരോപണങ്ങളെല്ലാം കൃഷ്ണകുമാറും കുടുംബവും ഇന്നും നിഷേധിച്ചു. ജാതീയമായി അപമാനിച്ചെന്ന ആരോപണം മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടെന്ന് പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...