വ്യവസായമന്ത്രിയോട് പരാതി പറഞ്ഞു ; ഓമനയമ്മയെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും കൃഷ്ണകുമാരിയുടെ ഭൂമി പുരയിടമാക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലൈഫ് പദ്ധതി പ്രകാരമുള്ള വീട് സാങ്കേതികകാരണങ്ങളാല്‍ ലഭിക്കാതെ വന്നപ്പോഴാണ് കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തിലേക്ക് പറന്തല്‍ സ്വദേശിനിയായ ഓമനയമ്മയും കൃഷ്ണകുമാരിയും എത്തിയത്. അതേ മേല്‍വിലാസത്തില്‍ വീടുണ്ടെന്ന കാരണം പറഞ്ഞാണ് തന്നെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്ന് ഓമനയമ്മ പറയുന്നു. അതേസമയം കൃഷ്ണകുമാരിയുടെ ഭൂമി നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന കാരണത്താലാണ് അവര്‍ പുറത്തായത്. അതേ മേല്‍വിലാസത്തിലുള്ളത് തന്റെ മകന്റെ വീടാണെന്നും മകന്‍ കുടുംബവുമായി വേറെയാണ് താമസിക്കുന്നതെന്നും ഓമനയമ്മ പറഞ്ഞു.

റേഷന്‍ കാര്‍ഡിനെ കുറിച്ച് ആരാഞ്ഞ മന്ത്രിയോട് തന്റെ റേഷന്‍ കാര്‍ഡില്‍ മകന്റെ പേരില്ലെന്നും മകന് പഞ്ചായത്തില്‍ നിന്ന് വീടിന് സഹായം ലഭിച്ചിട്ടില്ലെന്നും ഓമനയമ്മ അറിയിച്ചതോടെ നടപടിയെടുക്കാന്‍ മന്ത്രി ഉത്തരവിട്ടു. ലൈഫ് പദ്ധതി അനുവദിക്കുന്ന ഘട്ടത്തില്‍ തന്നെ റേഷന്‍ കാര്‍ഡുകള്‍ രണ്ടാണോയെന്ന് പരിശോധിച്ച് വേണ്ട നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കൃഷ്ണകുമാരിക്കാകട്ടെ പന്തളം തെക്കേക്കര പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് വയ്ക്കുന്നതിന് ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍ സര്‍വേ രേഖകളില്‍ കൃഷ്ണകുമാരിയുടെ ഭൂമിയെ നിലമായിട്ട് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ വീട് വെയ്ക്കാന്‍ അനുവാദം തരാന്‍ കഴിയില്ലെന്ന് അധികാരികള്‍ അറിയിച്ചതായി കൃഷ്ണകുമാരി മന്ത്രിയെ ധരിപ്പിച്ചു. കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ കമ്മിറ്റി കൂടി തീരുമാനമെടുക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ലഭിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ ലൈഫ് പ്രകാരം അനുവദിച്ച വീടിന്റെ നടപടികള്‍ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കണമെന്നും വ്യവസായമന്ത്രി പി.രാജീവ് നിര്‍ദേശം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വം സ്വാഗതം...

0
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ സിനിമയെ വ്യവസായമായി പ്രഖ്യാപിച്ച...

പാലക്കാട് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവം...

0
പാലക്കാട് : കൊപ്പത്ത് സിമന്റ് ലോറി തടഞ്ഞുനിർത്തി ഡ്രൈവറിൽ നിന്ന് പണവും...

തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പാർട്ടി...

ആൺ സുഹൃത്തിന്റെ മർദനത്തിൽ മനംനൊന്ത് അധ്യാപിക ജീവനൊടുക്കിയ സംഭവം ; ആൺസുഹൃത്ത് പിടിയിൽ

0
കണ്ണൂർ : കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അധ്യാപിക...