കുരുമ്പൻമൂഴി – മണക്കയം റോഡ് നിർമ്മാണം വൈകുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള പുനർ നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കുരുമ്പൻമൂഴി – മണക്കയം പാതയുടെ നിർമ്മാണം വൈകുന്നു. മെറ്റിൽ വിരിച്ചു ഉറപ്പിച്ചിരുന്നെങ്കിലും കോൺക്രീറ്റ് ഉൾപ്പടെയുള്ള ജോലികളാണ് വൈകുന്നത്. വാർഡ് മെമ്പർ ഉൾപ്പടെ കരാർ കമ്പനിയെ ബന്ധപ്പെടുമ്പോൾ ബില്ല് മാറി കിട്ടുന്നതിൽ വരുന്ന കാലതാമസം മൂലമാണ് കോൺക്രീറ്റ് ജോലികൾ വൈകുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ടര കിലോമീറ്ററോളം വരുന്ന ഇതേ റോഡിന്റെ പെരുന്തേനരുവി മുതൽ കുരുമ്പൻമൂഴി വരെ ഏകദേശം ഒരു കിലോമീറ്റർ കൺക്രീറ്റ് ജോലികൾ രണ്ടു മാസം മുമ്പ് കഴിഞ്ഞിരുന്നു.

ഈ പ്രദേശത്ത് വശങ്ങൾ മണ്ണിട്ട് നികത്തി കോൺക്രീറ്റ് ചെയ്യാത്തത് കൊണ്ട് വലിയ കട്ടിംഗ് രൂപപ്പെട്ടിരിക്കുകയാണ്. പാർട്ട് ബില്ല് മാറി കിട്ടുന്ന മുറക്കെ ജോലികൾ തുടങ്ങുകയുള്ളു എന്നാണ് കരാർ കമ്പനി അറിയിക്കുന്നത്. രണ്ടര കിലോമീറ്റർ റോഡ് നിർമ്മാണത്തിനായി ഒരു കോടി 70 ലക്ഷം രൂപയാണ് ചിലവ് വരുക. മാസങ്ങൾക്ക് മുമ്പ് കുരുമ്പൻമൂഴി – മണക്കയം റോഡിൽ ജി.എസ്.പി നിരത്തി ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...