നടന്‍ ടിനി ടോമിന് എതിരായ പരാതി : അൻസിബ ഇന്ന് പോലീസിന് മൊഴി നൽകും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അൻസിബയുടെ മൊഴിയെടുക്കാന്‍ കടവന്ത്ര പോലീസ് ഒരുങ്ങുന്നു. ഇന്ന് രാവിലെ 10 മണിയോടെ സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നടിയോട് നിർദേശിച്ചിട്ടുണ്ട്. തനിക്കെതിരെ സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന അൻസിബയുടെ പരാതിയിലാണ് മൊഴിയെടുക്കുന്നത്. ഇന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ ടിനി ടോമിനെതിരെയുള്ള തുടര്‍നടപടികൾ പോലീസ് തീരുമാനിക്കുകയുള്ളൂ. രാവിലെ 11 മണിയോടെ പോലീസിന്റെ തുടർനടപടികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കാനുള്ള ഭാരവാഹികളുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങൾ പോലീസിലേക്കും നിയമനടപടികളിലേക്കും എത്തിയത്. സംഘടനയുടെ മുൻ ജോയിൻ്റ് സെക്രട്ടറിയായ അൻസിബ, ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രാദേശിക പോലീസിലെ പരാതികളിലും നടപടികൾ വേഗത്തിലായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....