ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യന്‍ ടാങ്കറില്‍ തീപിടിത്തം ; കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മസ്കത്ത്: ഒമാൻ തീരത്ത് ഹോർമൂസ് കടലിടുക്കിന് സമീപം അപകടത്തിൽപെട്ട എംടി മാരിവെക്സ് എന്ന കപ്പലിലെ 24 ഇന്ത്യൻ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി മസ്കത്ത് ഇന്ത്യൻ എംബസി. ഒമാൻ അധികൃതർ നടത്തിയ അതിവേ​ഗ രക്ഷാപ്രവർത്തനത്തിന് എംബസി നന്ദി അറിയിച്ചു. കപ്പലിലെ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി എംബസി ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. കപ്പലിന് നേരെ ആക്രമണമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോ​ഗസ്ഥർ ഒമാൻ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുകയും സാഹചര്യം സൂക്ഷമമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാൽ സംഭവത്തിന്റെ പശ്ചാത്തലത്തെകുറിച്ചോ അപകട കാരണം സംബന്ധിച്ചോ എംബസി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ പ്രതിസന്ധിയിലാണെന്നും ഇന്ത്യൻ നാവികസേനയും വിദേശകാര്യ മന്ത്രാലയവും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ‘ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ’ (എഫ്.സി.യു.ഐ) രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാർ സുരക്ഷിതരാണെന്ന ആശ്വാസ വാർത്ത പുറത്തുവന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...