കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ‌ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ പരാതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ‌ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരായ പരാതി റദ്ദാക്കി. സംസ്ഥാന പട്ടികജാതി-പട്ടിക വർ​ഗ കമ്മീഷന്റേതാണ് നടപടി. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ, പി.എസ് ഗോപകുമാർ എന്നിവർക്കെതിരായ പരാതിയാണ് റദ്ദാക്കിയത്. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനായിരുന്നു പരാതിക്കാരൻ. പോലീസിന്റെ അന്വേഷണത്തിൽ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ജാത്യാധിക്ഷേപം നടത്തിയ ഡോ. സി.എന്‍ വിജയകുമാരിക്കെതിരായ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ജാതി അധിക്ഷേപം നടത്തിയ വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ സെനറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഡീനിനെ പിന്തുണച്ചായിരുന്നു ബിജെപി സിന്‍ഡിക്കേറ്റ് അംഗം വിവാദ പരാമര്‍ശം നടത്തിയത്. ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഭര്‍ത്താവിനും അന്നം വിളമ്പിക്കൊടുക്കുന്നത് പോലും ഒരു ദളിത് വ്യക്തിയാണെന്നായിരുന്നു ഡോ. വിനോദ് കുമാറിന്റെ പരാമര്‍ശം. എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി സിന്‍ഡിക്കറ്റ് അംഗം ഡോ. പി.എസ് ഗോപകുമാറും വിശദീകരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...