മന്ത്രി. ജി സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പോലീസ് ; ഇല്ലെന്ന് പരാതിക്കാരി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചെന്ന് പോലീസ്. പരാതിക്കാരി നേരിട്ടെത്തി പരാതി പിൻവലിക്കുന്നതായി അറിയിച്ചതായാണ് പോലീസ് നൽകിയ വിശദീകരണം. എന്നാൽ പരാതി പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പരാതിക്കാരിയും കുടുംബവും രംഗത്തെത്തി.

ജി. സുധാകരനെതിരെ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നൽകിയത്. പരാതി പിൻവലിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ് പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. സുധാകരനെതിരായ പരാതി പിൻവലിച്ചുവെന്ന് പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സ്ത്രീയുടെ മറുപടിയെത്തിയത്. പരാതി പിൻവലിച്ചിട്ടില്ലെന്നും എത്ര വലിയ സമ്മർദമുണ്ടായാലും പരാതി പിൻവലിക്കില്ലെന്നും പരാതിക്കാരി പറഞ്ഞു. താൻ നൽകിയ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും അവർ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...