ബത്തേരി അര്‍ബര്‍ ബാങ്ക് അഴിമതിയില്‍ ഐ.സി ബാലകൃഷ്ണന് പങ്ക് ; പരാതി നല്‍കി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനെതിരെ പരാതിയുമായി കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദ്രന്‍ രംഗത്തെത്തി. ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയില്‍ ഐ.സി ബാലകൃഷ്ണന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പി.വി ബാലചന്ദ്രന്‍ കെ.പി.സി.സിയ്ക്ക് പരാതി നല്‍കി. ഐ.സി ബാലകൃഷ്ണന്‍ പണം വാങ്ങിയതിന് തന്റെ കൈയില്‍ തെളിവുണ്ടെന്നാണ് പി.വി ബാലചന്ദ്രന്‍ പറയുന്നത്. അഴിമതി കേസില്‍ ഐ.സി ബാലകൃഷ്ണനെതിരെ കെ.പി.സി.സി നടപടി സ്വീകരിക്കണമെന്നും പി.വി ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു.

ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ വയനാട് കോണ്‍ഗ്രസില്‍ തര്‍ക്കം നിലനിന്നിരുന്നു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പരാതിയുമായി രംഗത്തെത്തിയതോടെ ഇത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.  തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഐ.സി ബാലകൃഷ്ണന്‍ പറയുന്നത്. നേരത്തേ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് എതിര്‍പ്പുകളുമായി പി.വി ബാലചന്ദ്രന്‍ രംഗത്തെത്തിയിരുന്നുവെന്ന് ഐ.സി ബാലകൃഷ്ണന്‍ പറയുന്നു. ആ ഒരു ഘട്ടത്തല്‍ തനിക്കെതിരേയും ബാലചന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും ഐ.സി ബാലകൃഷ്ണന്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....