ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസിനെതിരെ കുട്ടികളുടെ പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസിനെതിരെ കുട്ടികളുടെ പരാതി. അമ്മയോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കുട്ടികളുടെ പരാതിയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ട്യൂഷന്‍ കഴിഞ്ഞ് തിരിച്ച്‌ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. അപകടമുണ്ടായിട്ടും അത് ഗൗനിക്കാതെ ബസ് വിട്ടുപോകുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ ബസിനെ പിന്തുടര്‍ന്ന് തൊട്ടടുത്ത ടൗണില്‍വെച്ച്‌ ബസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

ഇന്നലെ കുട്ടികള്‍ ആര്‍ടിഒ ഓഫീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഡ്രൈവര്‍ അടക്കമുള്ള ജീവനക്കാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആര്‍ടിഒ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കെ എസ് ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ ഒരുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കൂട്ടിക്കല്‍ സ്വദേശി ബിനോയിയുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...