ജില്ലാ പോലീസ് ഓഫീസിലും ഓണം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ പോലീസ് ഓഫീസിലും ഓണാഘോഷം നടന്നു. രാവിലെ ഓണപ്പൂക്കളമിട്ടശേഷമാണ് ആഘോഷങ്ങൾ തുടങ്ങിയത്. അഡീഷണൽ എസ് പി ബിജി ജോർജ്ജ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിസന്ധി കാരണം ആഘോഷങ്ങൾ അകന്നുനിന്ന ഓണനാളുകൾക്കൊടുവിൽ ഇത്തവണ ആഘോഷിക്കാൻ എല്ലാ മലയാളികൾക്കും അവസരം കൈവന്നിരിക്കുകയാണ്. ഈ അവസരം ഏവർക്കും സമാധാനവും സന്തോഷവും നൽകുന്നതാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സാബു, ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, സൈബർ സെൽ സി ഐ രമേശ്‌ കുമാർ, വനിതാ സെൽ സി ഐ ഉദയമ്മ, പോലീസ് സംഘടനാ നേതാക്കളായ കെ ബി അജി, പ്രദീപ്‌ വി, പോലീസ് ഫോട്ടോഗ്രാഫർ ജി ജയദേവകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ജയദേവകുമാറിന്റെ പൂക്കളവന്ദനം പരിപാടി പ്രത്യേക ആകർഷണമായിരുന്നു തുടർന്ന് തിരുവാതിര ഉൾപ്പെടെയുള്ള കലാമത്സരങ്ങൾ നടന്നു. ഉച്ചയ്ക്ക് ശേഷം വടംവലി തുടങ്ങിയ കായികമത്സരങ്ങളും അരങ്ങേറി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് , ഡി സി ആർ ബി, ജില്ലാ ക്രൈം ബ്രാഞ്ച്, നർകോട്ടിക് സെൽ, ഡി എച്ച് ക്യൂ, വനിതാ സെൽ തുടങ്ങിയ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരും ജില്ലാ പോലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫും മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് ഡി വൈ എസ് പി കെ എ വിദ്യാധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...

ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും : ഏഴ് ഭക്തർക്ക് ദാരുണാന്ത്യം

0
ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...