ക്ഷേത്രത്തിന് മുന്നിൽ തിക്കും തിരക്കും : ഏഴ് ഭക്തർക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലഖിസരായി: ബിഹാറിലെ ലഖിസരായി ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിന് മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് ഭക്തർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. അപകട സമയത്ത് ഏകദേശം 50,000 ഭക്തരാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. അശോക് ധാം റെയിൽവേ സ്റ്റേഷനെയും ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന റോഡിലാണ് സംഭവം. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വൈദ്യുതി പോസ്റ്റ് തകർന്നു വീണതിനെത്തുടർന്ന് പോസ്റ്റിൽ കറന്റുണ്ടെന്ന അഭ്യൂഹം ഭക്തർക്കിടയിൽ പരിഭ്രാന്തിയുണ്ടാക്കിയതാണ് ദുരന്തത്തിന് കാരണമായത്. ഭയത്തോടെ ഭക്തർ പല വഴി ഓടിയതോടെ ഒരുവശത്തെ ബാരിക്കേഡ് തകരുകയും ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയുമായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകർന്നു വീണെങ്കിലും കേബിൾ വയർ മാത്രമായിരുന്നു അത്. ലൈവ് കറന്റുള്ള ലൈനാണെന്ന രീതിയിൽ അഭ്യൂഹം പടർന്നു.

ഇതോടെ ഭക്തർ തൊട്ടടുത്തുള്ള സ്ത്രീകളുടെ വരിയിലേക്ക് തള്ളിക്കയറുകയായിരുന്നെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. ശ്രാവണ മാസത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ദിവസേന ഇവിടെ ദർശനത്തിനായി എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....