കാ​ഷ്മീ​ര്‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​ടി.​ജ​ലീ​ലി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം ; പ​രാ​തി​യു​മാ​യി അ​ഭി​ഭാ​ഷ​ക​ന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കാ​ഷ്മീ​ര്‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​ടി. ജ​ലീ​ലി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും പ​രാ​തി​യു​മാ​യി അ​ഭി​ഭാ​ഷ​ക​ന്‍. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ ജി.​എ​സ്. മ​ണി​യാ​ണ് ഡല്‍ഹി ഡിസിപിക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഡല്‍ഹി തി​ല​ക്മാ​ര്‍​ഗ് സ്റ്റേ​ഷ​നി​ല്‍ നേ​ര​ത്തെ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ എ​ഫ്‌​ഐ​ആ​ര്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. കാ​ഷ്മീ​ര്‍ യാ​ത്ര​യെ​ക്കു​റി​ച്ച്‌ വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള ജ​ലീ​ലി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ജലീലിനെതിരെ ഡല്‍ഹിയിലെ സ്റ്റേഷനില്‍ പ​രാ​തി നല്‍കിയത്.

പാ​ക്ക് അ​ധീ​ന കാ​ഷ്മീ​രി​നെ ആ​സാ​ദി കാ​ഷ്മീ​ര്‍ എ​ന്നാ​ണ് പോ​സ്റ്റി​ല്‍ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. പാ​ക്കി​സ്ഥാ​നും പാ​ക്ക് അ​നു​കൂ​ലി​ക​ളു​മാ​ണ് സാ​ധാ​ര​ണ ഈ ​പ​ദ​പ്ര​യോ​ഗം ന​ട​ത്താ​റു​ള്ള​ത്. ഇ​ന്ത്യ​ന്‍ അ​ധീ​ന കാ​ഷ്മീ​ര്‍ എ​ന്ന പ്ര​യോ​ഗ​വും ജ​ലീ​ലി​ന്റെ പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്നു. കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​നു വി​രു​ദ്ധ​മാ​ണ് ഇ​ത്. വി​ഭ​ജ​ന​കാ​ല​ത്ത് കാ​ഷ്മീ​ര്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ചി​രു​ന്നു എ​ന്ന തെ​റ്റാ​യ വി​വ​ര​വും ഫേ​സ്ബു​ക്ക് കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്നു.

പോ​സ്റ്റ് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ജ​ലീ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് പോ​സ്റ്റി​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ജ​ലീ​ല്‍ പി​ന്‍​വ​ലി​ച്ചി​രു​ന്നു. ആ​സാ​ദി കാ​ശ്മീ​ര്‍ എ​ന്ന പ്ര​യോ​ഗം ഡ​ബി​ള്‍ ഇ​ന്‍​വ​ര്‍​ട്ട​ര്‍​ഡ് കോ​മ​യി​ലാ​ണ് ഇ​ട്ടി​രു​ന്ന​തെ​ന്നും ഇ​തി​ന്റെ​ അ​ര്‍​ഥം മ​ന​സി​ലാ​കാ​ത്ത​വ​രോ​ട് സ​ഹ​താ​പം മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നു​മാ​യി​രു​ന്നു ജ​ലീ​ലി​ന്റെ വി​ശ​ദീ​ക​ര​ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...