വിഴിഞ്ഞത്ത്‌ സതീശന്‌ കൂക്കിവിളി ; സമരം രാഷ്‌ട്രീയവല്‍ക്കരിക്കുന്നതില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തീരശോഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച്‌ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നീക്കത്തിന് കനത്ത തിരിച്ചടി. കൂക്കിവിളിച്ചാണ് സമരക്കാര്‍ സതീശനെ തിരിച്ചയച്ചത്. തുറമുഖ കവാടത്തിനുമുമ്പിലെ സമരവേദിയില്‍ വ്യാഴാഴ്ച പതിനൊന്നരയോടെയാണ് വി.ഡി സതീശന്‍ എത്തിയത്. സതീശന്‍ പ്രസംഗിച്ചതോടെ സമരക്കാര്‍ ബഹളംവച്ചു. രാഷ്ട്രീയക്കാര്‍ സമരവേദിയിലേക്ക് വരേണ്ടെന്നും മത്സ്യത്തൊഴിലാളി സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.

തുടര്‍ന്ന് മുദ്രാവാക്യങ്ങളും ഉയര്‍ന്നതോടെ സന്ദര്‍ശനം മതിയാക്കി സതീശന്‍ മടങ്ങി. അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെ മുഖ്യവാഗ്ദാനമായി വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. പരിസ്ഥിതി, സാമൂഹ്യാഘാതപഠന വ്യവസ്ഥകള്‍ അംഗീകരിച്ചതും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഭരണത്തിലിരുന്നപ്പോള്‍ തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ കണ്ണീരുമായി വരുന്നത് കാപട്യമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...