സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നതാണ് സര്‍ക്കാര്‍ വാദം. സെഷൻസ് കോടതിയിൽ മുൻകൂ‍ര്‍ ജാമ്യ ഹര്‍ജിയിലെ വാദത്തിനിടെ പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്.

സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിന്‍റെ പരാമ‍ർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് ഇരയായ യുവതിയുടെ തീരിമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും ആലോചിക്കുന്നുണ്ട്. സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനപരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി പട്ടികജാതി പട്ടികവർഗ്ഗ പീഡന നിയമത്തെ വ്യാഖ്യാനിച്ചതിനെച്ചൊല്ലിയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരി പട്ടികജാതിക്കാരിയായതിനാൽ എസ്‌സി എസ്ടി നിയമ പരിരക്ഷ ഉണ്ട്. എന്നാൽ സിവിക്കിന് ജാതിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌സി എസ്ടി നിയമം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...