Saturday, April 12, 2025 5:49 pm

മൂന്നാറിൽ ദേവികുളം എംഎൽഎ അനധികൃതമായി കെട്ടിടം നിർമ്മിക്കുന്നുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : ദേവികുളം എംഎൽഎ  എസ്. രാജേന്ദ്രൻ മൂന്നാറിൽ അനധികൃതമായി കെട്ടിടം നിർമ്മിക്കുന്നതായി പരാതി. അനുമതിയില്ലാതെ വീടിന്റെ  രണ്ടാംനില നിർമ്മിക്കുന്നുവെന്നാണ് ആരോപണം. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ദേവികുളം സബ് കളക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു. മൂന്നാർ ഇക്കാ നഗറിലാണ് ദേവികുളം എംഎൽഎ എസ്. രാജേന്ദ്രന്റെ  വീട്. ഈ വീടിന് മുകളിൽ രണ്ടാംനിലയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

മൂന്നാറിൽ എന്ത് നിർമ്മാണത്തിനും റവന്യൂ വകുപ്പിന്റെ  അനുമതി നിർബന്ധമാണ്. സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ടൗണിന്റെ  ഹൃദയഭാഗത്താണ് എംഎൽഎയുടെ വീട്. ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷം ആരോപിച്ചു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ്. രാജേന്ദ്രൻ വീട് നിർമിച്ചതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും മഴയിൽ ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമ്മാണമെന്നുമാണ് എംഎൽഎയുടെ വിശദീകരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടി ; 8,913 കോടിയുടെ അധികലാഭമെന്ന് റെയിൽവേ

0
ഡൽഹി: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിലൂടെ 8,913 കോടി രൂപ അധികവരുമാനമെന്ന്...

മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപെടുത്തി

0
ജയ്പൂര്‍: മദ്യലഹരിയില്‍ മകന്‍ പിതാവിനെ കൊലപെടുത്തി. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. കിഷന്‍...

കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസ് ; ആറ് പ്രതികൾ കീഴടങ്ങി

0
കൊല്ലം: കൊല്ലത്ത് ബിഎസ്എൻഎൽ ജീവനക്കാരിയെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ആറ് പ്രതികൾ...

ഇൻസ്റ്റന്റ് ലോൺ വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണെന്ന് കേരള...

0
തിരുവനന്തപുരം: പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങള്‍ക്ക് ഇൻസ്റ്റന്റ് ലോൺ വാഗ്ദാനം നല്‍കി...