തിരുവനന്തപുരം : ഓൺലൈൻ ലോൺ ആപ്പ് വഴി തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പോലീസ് നൽകിയ വാട്സ്ആപ്പ് നമ്പറിലും പരാതി പ്രവാഹം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കൊണ്ട് 15 പരാതികൾ ലഭിച്ചു. ലോൺ ആപ്പ് തട്ടിപ്പിൽ കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം നടപടികൾ കടുപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്ത് തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പോലീസ് പ്രത്യേക വാട്സ്ആപ്പ് നമ്പർ നൽകിയത്. രണ്ട് ദിവസം പിന്നിടുമ്പോൾ 500ൽ അധികം പേർ വാട്സാപ്പിൽ പ്രതികരിച്ചു. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായാണ് പരാതികൾ നൽകാൻ കഴിയുക. അങ്ങനെ ലഭിച്ച 15ഓളം പരാതികൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടതെന്ന് കണ്ടെത്തി. ഓരോരുത്തരെയും പോലീസ് തിരിച്ചു വിളിച്ച് ഉറപ്പ് വരുത്തി. സൈബർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു.
ഓരോ ദിവസവും നിരവധി പരാതികൾ ആണ് ലഭിക്കുന്നത്. ‘ഹായ്’ മെസേജുകൾ മുതൽ മറ്റു പരാതികൾ അടക്കം വാട്സ്ആപ്പ് നമ്പറിൽ വരുന്നുണ്ടെന്നും പോലീസ് പറയുന്നു. ലോൺ അപ്പ് തട്ടിപ്പിൽ കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം നടപടികൾ കടുപ്പിച്ചിട്ടുണ്ട്. അംഗീകൃതം അല്ലാത്ത ആപ്പുകളും വെബ്സൈറ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സൈബർ ഓപ്പറേഷൻസ് വിഭാഗം ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇന്റർപോളിന്റെ സഹായവും തേടും. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























