പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ ബിജെപി നേതാവായ അധ്യാപകനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : പെരിങ്ങത്തൂരിനടുത്ത കടവത്തൂരില്‍ ബിജെപി നേതാവായ അധ്യാപകനെതിരെ പീഡനം നടത്തിയെന്ന് പരാതി. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് പരാതി. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറുങ്ങാട് കുനിയില്‍ വീട്ടില്‍ പത്മരാജന്‍ പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

കഴിഞ്ഞ മൂന്നുമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വരികയാണെന്ന് പരാതിയില്‍ പറയുന്നു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കുട്ടി വിവരം ആരോടും പറയാതിരുന്നത്. പിന്നീട് കുട്ടി വീട്ടില്‍ വിവരം അറിയിക്കുകയും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ വൈദ്യ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം രാഷ്ട്രീയ വൈരാഗ്യത്താല്‍ അധ്യാപകനെ കേസില്‍ മന:പൂര്‍വം കുടുക്കിയതാണെന്നും ആരോപണമുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...