കൊച്ചിയിൽ ചികിത്സയിലുള്ള കൊറോണ രോഗിക്ക് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സയാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ ഐസിയുവിലുള്ള യുകെ പൗരന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സയാരംഭിച്ചു. കൊറോണ ബാധിതരായ രോഗികളിൽ എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന് നേരത്തെ വിദഗ്ധാഭിപ്രായം വന്നിരുന്നു. സംസ്ഥാന മെഡിക്കൽ ബോർഡിന്‍റെയും രോഗിയുടെയും അനുമതിയോടെയാണ് എച്ച്ഐവി മരുന്നുപയോഗിച്ചുള്ള ചികിത്സ. റിട്ടോണാവിര്‍, ലോപിനാവിര്‍ എന്നീ മരുന്നുകളാണ് യുകെ പൗരന് നല്‍കുന്നത്.

എച്ച്‌ഐവിക്കുള്ള മരുന്നുകള്‍ കൊവിഡ് ബാധിതരുടെ രോഗവിമുക്തി വേഗത്തിലാക്കുമെന്ന നിഗമനത്തിന്റെ  കൂടി അടിസ്ഥാനത്തിലാണിത്. എച്ച്ഐവി മരുന്ന് കൊറോണ രോഗികൾക്ക് നൽകുന്നതിൽ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ  അനുമതി തേടിയിരുന്നെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ചികിത്സയിലുള്ള യുകെ പൗരന് ന്യൂമോണിയ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എച്ച്ഐവി മരുന്നുകള്‍ നല്‍കുന്നത് ഗുണപ്രദമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലാ കളക്ടര്‍ ഇടപെട്ടാണ് മരുന്ന് ലഭ്യമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ജയ്പൂരിലും എച്ച്ഐവി മരുന്ന് കൊവിഡ് രോഗികൾക്ക് നൽകിയിരുന്നു. ഇറ്റാലിയൻ വയോധിക ദമ്പതികൾക്കായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ എച്ച്ഐവി ചികിത്സയ്ക്കുള്ള മരുന്ന് നൽകിയത്. ശ്വാസംമുട്ടലുൾപ്പെടെ അതീവഗുരുതര നിലയിലായിരുന്നു ഇവരിലൊരാൾ. മരുന്ന് നൽകിയിട്ട് പാർശ്വ ഫലങ്ങളുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....