കുട്ടികളോടുള്ള വോട്ട് അഭ്യർത്ഥനയിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് വിസികെ നേതാവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പോലീസിൽ പരാതി. കുട്ടികളോടുളള വോട്ട് അഭ്യർത്ഥന നടപടിയിലാണ് വിജയ്ക്കെതിരെ പരാതി. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് വിസികെ നേതാവ് ബാലകൃഷ്ണൻ ആണ് കോയമ്പത്തൂർ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തുവെന്ന് ബാലകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഒടുവിൽ വിജയ്ക്ക് വോട്ട് ചെയ്‌തെന്ന് മകനോട് കള്ളം പറഞ്ഞു. ഇതു തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കിയെന്നാണ് ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ.

വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് മകൻ ഇപ്പോൾ പറയുന്നുവെന്നും നിരവധി കുടുംബങ്ങളിൽ ഇതേ പ്രശ്നമുണ്ടെന്നും ബാലകൃഷ്ണൻ പറയുന്നു. കുട്ടികൾ മാനസികരോഗികൾ ആകാൻ സാധ്യതയുണ്ട്. കിൻഡർ ജോയ് വാങ്ങുംപോലെ വോട്ട് ഉറപ്പിക്കണമെന്ന പരാമർശം അധാർമികമാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണം എന്നും ആവശ്യമുന്നയിക്കുന്നു. പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസമാണ് കുട്ടികളോട് വിജയ് ഇത്തരത്തിൽ വോട്ട് അഭ്യർത്ഥന നടത്തിയത്.

വീട്ടിലുള്ളവരോട് വിജയ്ക്ക് വോട്ട് ചെയ്യാൻ പറയണമെന്നായിരുന്നു വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വിജയ് കുട്ടികളോട് ആവശ്യപ്പെട്ടത്. പുത്തൻ ഉടുപ്പും കിൻഡർ ജോയിയും നിങ്ങൾ കരഞ്ഞു വാങ്ങാറില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിജയ്യെയും വിജയിപ്പിക്കണം. വോട്ട് ചെയ്യാൻ തയാറാകുന്നില്ലെങ്കിൽ നിർബന്ധിച്ച് പറഞ്ഞയക്കണമെന്നും ആയിരുന്നു വിജയ്‍യുടെ വാക്കുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...