കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ ഡിജിപിക്ക് പരാതി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെയും കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്‍. കെ. അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയറ്റ് നടയില്‍ ഇന്നാണ് ഉപവാസം നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ കോവിഡിന്റെ സമൂഹ വ്യാപനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നവിധം പരിപാടി നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്, ഉമ്മന്‍ചാണ്ടി തുടങ്ങി പരിപാടിയില്‍ പങ്കെടുത്ത മുഴുവനാളുകള്ക്കെതിരേയും കേസെടുക്കണമെന്നും പരാതിയില്‍ അബ്ദുള്‍ അസീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
രമേശ് ചെന്നിത്തലയ്ക്കെതിരേ ഡിജിപിക്ക് പരാതി
RECENT NEWS
Advertisment