ജീവനക്കാരിയുടെ ഭര്‍ത്താവിന് കോവിഡ് ; യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലെ ഓഫീസ് അടച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലെ ഓഫീസ്  താല്‍ക്കാലികമായി അടച്ചു. ജീവനക്കാരിയുടെ ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്‌. അണുവിമുക്തമാക്കിയതിനുശേഷം വീണ്ടും തുറക്കും. ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ച ശേഷം ഓഫീസ് ജീവനക്കാരി രണ്ടു ദിവസമായി ജോലിക്കെത്തിയിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ ജീവനക്കാരി മുഖ്യമന്ത്രിയുമായോ മറ്റു മന്ത്രിമാരുമായോ ഉന്നത ഉദ്യോഗസ്ഥരുമായോ നേരിട്ട് ഇടപഴകിയിട്ടില്ലെന്നാണ് വിവരം.

ഓഫീസ് സന്ദര്‍ശിച്ച ഒരു റെയില്‍വേ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ ഡിവിഷണല്‍ റെയില്‍വെ മാനേജരുടെ ഓഫീസും നേരത്തേ അണുനശീകരണത്തിനായി അടച്ചിരുന്നു. വിധാന്‍ സൗധക്ക് സമീപത്തെ വികാസ് സൗധയും നേരത്തെ അണുവിമുക്തമാക്കുന്നതിനുവേണ്ടി അടച്ചിട്ടിരുന്നു. ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...