BREAKING – കോന്നി വനം കൊള്ള ; മൂന്ന് പ്രതികൾകൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ  പരിധിയിൽ നിന്നും അനധികൃതമായി തേക്കുതടികൾ മുറിച്ച് കടത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ കൂടി വനപാലകർ പിടികൂടി. കൊക്കാത്തോട് ഒരേക്കർ സ്വദേശികളായ താന്നിമൂട്ടിൽ സമീർ(30), പുത്തൻവീട്ടിൽ അൻവർഷാ(25), തൊണ്ടൻവേലിൽ ജോതിഷ് (22) എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.

മാർച്ച് ഇരുപത്തിയൊന്നിനാണ് നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്ന് വനപാലകരുടെ ഒത്താശയോടെ തേക്കുമരങ്ങള്‍ മുറിച്ച് കടത്തിയത്. തേക്കുതടി മുറിച്ച് കടത്തുവാൻ സഹായിച്ച മധു, ചെക്‌പോസ്റ്റ് വാച്ചർ വർഗീസ് എന്നിവരെ നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ കൊല്ലം ജില്ലയിലെ കേരളപുരത്ത് തടിമില്ലിന് സമീപത്തെ വീട്ടിൽ നിന്നുമാണ് തടി ഉരുപ്പടികൾ കണ്ടെടുത്തത്. വനംകൊള്ളക്ക്  ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ  അന്വേഷണവിധേയമായി സസ്പെന്റ്  ചെയ്തിരുന്നു. നിലവിൽ രണ്ട് ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, രണ്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഒരു ട്രൈബൽ വാച്ചർ എന്നിവരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...