ഗൃഹപ്രവേശന ചടങ്ങിനെത്തിയ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നാദാപുരം വളയം കുറുവന്തേരിയില്‍ ഗൃഹപ്രവേശന ചടങ്ങിനെത്തിയ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദിലി(14)നാണ് പരിക്കേറ്റത്. മൂക്കിന് സാരമായി പരിക്കേറ്റ നാദിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഗൃഹപ്രവേശം നടക്കുന്ന വീട്ടില്‍ എത്തിയ മറ്റൊരു കുട്ടിയും നാദിലുമായുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ തമ്മിലുള്ള തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റെടുത്തതോടെ സംഘര്‍ഷം രൂക്ഷമായി. ഇതിനിടെ നാദിലിന് ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. കുറുവന്തേരി സ്വദേശി അര്‍ഷാദ് എന്ന കുട്ടിക്കും മര്‍ദ്ദനമേറ്റതായി പരാതി ഉയര്‍ന്നിട്ടുണ്ട്. നാദിലിനെ ആദ്യം വടകര ജില്ലാ ആശുപത്രിയിലേക്കും പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ വളയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളെ തിരിച്ചറിയാൻ ‘ഷാർക് അവെയർ’ ആപ്പ്

0
കൊച്ചി: സംരക്ഷിത പട്ടികയിലുള്ള സ്രാവ്, തിരണ്ടിയിനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ...

ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ആഭ്യന്തരമന്ത്രിയുടെ നിർദേശം

0
കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ്...

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ് സർക്കാരിന് തിരിച്ചടി

0
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിൽ വിജയ്...

സമരക്കാർക്ക് നിയമസഹായം നൽകാനായി ‘സാക്ഷി’ എന്ന പേരിൽ വെബ്സൈറ്റ് ആരംഭിച്ചതായി സിജെപി

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പോലീസ് വേട്ടയാടുന്നുവെന്ന്...