കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ​ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം. വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നൽകി തിരിച്ചയച്ചെന്നാണ് പരാതി. മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം. കഠിന വേദനയെ തുടർന്ന് നടക്കാൻ കഴിയാത്ത കുട്ടിയെ അഡ്മിറ്റാക്കി പരിശോധിക്കാൻ തയ്യാറായില്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും സിടി സ്കാൻ എടുത്തില്ലെന്നും കുടുംബം ആരോപിച്ചു. വീട്ടിലേക്ക് മടങ്ങിയ കുടുംബം കുട്ടിക്ക് വേദന മാറാത്തതിനാൽ പിറ്റേന്ന് മറ്റൊരു ഡോക്ടറെ സമീപിച്ചു. അവിടെ നടത്തിയ സ്കാനിങ്ങിൽ കുട്ടിയുടെ അപ്പൻഡൈറ്റിസ് പൊട്ടി ഇൻഫെക്ഷനായതായി കണ്ടെത്തി.

തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പിറ്റേ ദിവസം സർജറി നടത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കുട്ടിയുടെ കുടുംബം പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് സൂപ്രണ്ട് അറിയിച്ചു. ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും കുടുംബം ഇന്ന് പരാതി നൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...