ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. കറ്റാനം ഭരണിക്കാവ് സ്വദേശിയായ വിദ്യാർഥിക്കാണ് മർദനമേറ്റത്. സ്കൂൾ അധികൃതർ വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതായും ആശുപത്രിയിലെത്തിച്ചില്ലെന്നും മാതാപിതാക്കൾ ആരോപിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാർഥികൾ വിളിക്കുന്നെന്ന് പറഞ്ഞ് ഒരു പത്താം ക്ലാസ് വിദ്യാർഥിയാണ് തന്നെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയതെന്ന് റാ​ഗിങ്ങിന് ഇരയായ വിദ്യാർഥി പറയുന്നു. ഹോസ്റ്റൽ മുറിയിൽ സീനിയർ വിദ്യാർഥികൾ തന്നോട് ഓരോ ചോദ്യങ്ങൾ ചോദിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് കുട്ടി പറഞ്ഞു.

മുമ്പും സ്കൂളിൽ റാ​ഗിങ് നടന്നിട്ടുണ്ടെന്നും തന്റെ കൂട്ടുകാരെയും ഇത്തരത്തിൽ മർദിച്ചിട്ടുണ്ടെന്നും എട്ടാം ക്ലാസുകാരൻ വെളിപ്പെടുത്തി. മർദനമേറ്റ് കുട്ടി ബോധരഹിതനായെന്നും സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കാൻ പോലും തയാറായില്ലെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. തൊട്ടടുത്ത ദിവസം സ്കൂളിലെത്തിയപ്പോഴാണ് മർദനവിവരം അറിയുന്നത്. ഉടനെ ​ഗേറ്റ് പാസ് വാങ്ങി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്കൂൾ പ്രിൻസിപ്പലിനോട് കാര്യം അവതരിപ്പിച്ചപ്പോൾ നിങ്ങളുടെ മകന് ഇവിടെ പഠിക്കേണ്ടതല്ലേയെന്നാണ് ചോദിച്ചത്. തുടർന്ന് മാന്നാർ പോലീസിൽ പരാതി നൽകുകയും ചൈൽഡ് ലൈനെ വിവരം അറിയിക്കുകയും ചെയ്തതായി പിതാവ് വ്യക്തമാക്കി.

അതേസമയം റാ​ഗിങ് നടന്നിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും തുടർന്ന് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയും ഇങ്ങനെ കുട്ടിക്ക് മർദനമേൽക്കുകയുമായിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ആറ് ഹയർസെക്കണ്ടറി വിദ്യാർഥികളെ വിഷയവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തതായും അധികൃതർ വ്യക്തമാക്കി. കളക്ടർക്ക് സ്കൂൾ അധികൃതർ റിപ്പോർട്ടും കൈമാറിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...