ആറംഗ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: മദ്യത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറംഗ സംഘം ഇതര സംസ്ഥാന തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി. പട്ടണക്കാട് അന്ധകാരനഴിയിലാണ് സംഭവം. തലക്കടിയേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ബിമൽ കുമാർ മിത്രയ്ക്കാണ് (34) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.15 ഓടെയായിരുന്നു അക്രമം. പൊതുമാരമത്തു കരാറുകാരന്‍ പോട്ടച്ചിറ സുനിലിന്റെ തൊഴിലാളിയാണ് ബിമൽ കുമാർ മിത്ര. നാലു വര്‍ഷമായി അന്ധകാരനഴിയില്‍ താമസിക്കുന്ന ഇയാൾ സുനിലിന്റെ അന്ധകാരനഴിയിലെ കുടുംബ വീട്ടിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ച് വീടിന്റെ വാതിലുകള്‍ തകര്‍ത്തായിരുന്നു അക്രമം. മുറിയിലാകെ ചോരവാര്‍ന്ന നിലയിലായിരുന്നു. വീടിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശവാസികളായ ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇവരെപ്പറ്റി ബിമല്‍കുമാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...