മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയ നിര്‍മ്മാണം സ്വകാര്യ വ്യക്തി പുനരാരംഭിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് സ്റ്റോപ്പ്‌ മെമ്മോ നല്‍കി നിര്‍ത്തിവെപ്പിച്ച നിര്‍മ്മാണ പ്രവര്‍ത്തനം പഞ്ചായത്ത് ഉത്തരവ് മറികടന്ന് പുനരാരംഭിച്ചതായി പരാതി. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെക്കേപ്പറമ്പില്‍ നിരവില്‍പ്പടി പഞ്ചായത്ത് റോഡ്‌ സ്വകാര്യ വ്യക്തി കരിങ്കല്‍ മതില്‍ കെട്ടുന്നതായാണ് പരാതി ഉയാര്‍ന്നിരുന്നത്. ഇത് സംബന്ധിച്ച് മലയാലപ്പുഴ നിരവില്‍പുത്തന്‍വീട്ടില്‍ രഘുനാഥക്കുറുപ്പ് മതില്‍ കെട്ടിയ അഭിജിത്ത് ഭവനില്‍ വത്സലയ്ക്ക് എതിരെ മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വെക്കാന്‍ പഞ്ചായത്ത് ഉത്തരവിടുകയായിരുന്നു. പഞ്ചായത്തില്‍ നിന്നും അനുമതി വാങ്ങാതെയാണ് ഇത്തരത്തില്‍ ഒരു നിര്‍മ്മാണം നടക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചുകൊണ്ട് പഞ്ചായത്ത് കത്ത് നല്‍കിയിട്ടും ഉത്തരവ് മറികടന്നു സ്വകാര്യ വ്യക്തി വീണ്ടും നിര്‍മ്മാണം നടത്തുന്നതായാണ് പരാതി ഉയരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...