തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: നിസാമാബാദ് ടൗൺ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് പണം തട്ടിയതായി പരാതി. ഒരു സ്ത്രീയിൽ നിന്ന് 1.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായാണ് ആരോപണം. ബുസ്സപൂർ ശങ്കർ എന്ന നേതാവ് സ്ത്രീക്ക് ബിജെപി ടിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകുകയും അവരിൽ നിന്ന് 1,50,000 രൂപ കൈപ്പറ്റുകയും ചെയ്താണ് പരാതി. സീറ്റ് മറ്റൊരാൾക്ക് നൽകിയതോടെ താൻ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ സ്ത്രീ, പണം തിരികെ ലഭിക്കുന്നതിനായി നിരന്തരം ശ്രമിച്ചുവരികയായിരുന്നു. എന്നാൽ പണം തിരികെ നൽകുന്നതിന് പകരം ശങ്കർ തങ്ങളെ ഉപദ്രവിക്കുകയാണെന്ന് അവർ ആരോപിച്ചു. നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ ജില്ലാ ബിജെപി ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

നിസാമാബാദ് എംപി അരവിന്ദ്, നിസാമാബാദ് അർബൻ എംഎൽഎ ധൻപാൽ സൂര്യനാരായണ ഗുപ്ത എന്നിവരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപ്പെട്ട് ശങ്കർ തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് അവർ പാർട്ടിക്ക് പരാതിയും നൽകി. കുറ്റാരോപിതനായ നേതാവിനെതിരെ കർശന നടപടിയെടുക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും അവർ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രൈമറി സ്കൂളിലെ 3 വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചു ; തല്ലിയത് മാർക്ക് കുറഞ്ഞതിന്

0
ബെംഗളൂരു: കർണാടകയിലെ ഷിമോഗ ജില്ലയിലെ സാഗര താലൂക്കിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ...

കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത് ; കമിതാക്കൾ പിടിയിൽ

0
ഹൈദരാബാദ്: പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ...

വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം ; ഡൽഹി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം

0
ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച്...

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...