സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ ഒരു വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ ഒരു വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി എരഞ്ഞിക്കല്‍ വീട്ടില്‍ സഹദി (30) നെയാണ് കോഴിക്കോട് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശിയായ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 57 കെ 3735 നമ്പര്‍ സ്‌കൂട്ടര്‍, പടനിലം എന്ന സ്ഥലത്തുള്ള ദീനാര്‍ ഹോട്ടലിന് മുന്‍വശത്ത് നിന്നാണ് മോഷണം പോയത്. 2025 മെയിലായിരുന്നു സംഭവം. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നൈറ്റ് പട്രോളിംഗ് സംഘം സംശയാസ്പദമായ സാഹചര്യത്തില്‍ സഹദിനെ കാണുകയായിരുന്നു.

റോഡരികില്‍ കണ്ട ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചതാണെന്ന വിവരം ലഭിച്ചത്. കുന്ദമംഗലത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായതോടെ കുന്ദമംഗലം പോലീസില്‍ വിവരം അറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി സഹദിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...