പ്രവാസി ദമ്പതിമാർ നിക്ഷേപ തട്ടിപ്പിന് ഇരയാക്കിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് കാസര്‍കോട് ഉദിനൂര്‍ സ്വദേശിയായ യുവതിയെ പ്രവാസി ദമ്പതിമാർ നിക്ഷേപ തട്ടിപ്പിന് ഇരയാക്കിയെന്ന് പരാതി. 31 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് കോഴിക്കോട് സ്വദേശികളായ ദമ്പതിമാർക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. യുഎഇയില്‍ ബിസിനസില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം നല്‍കാമെന്നായിരുന്നുവത്രെ പ്രവാസി ദമ്പതികളുടെ വാഗ്ദാനം. പക്ഷേ നിക്ഷേപിച്ച തുക പോലും തിരികെ നല്‍കിയില്ല.

ഇതോടെയാണ് ഉദിനൂര്‍ സ്വദേശിയായ ഷറഫുന്നീസ, ചന്തേര പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് വടകര സ്വദേശി ഷഫറിന്‍, ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി ഇജാസ് എന്നിവര്‍ക്കെതിരെയാണ് പരാതി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി ഷഫറിനെ പരിചയപ്പെടുന്നത്. പിന്നീട് കുടുംബ സുഹൃത്തുക്കളായി മാറി. പര്‍ദ്ദ ബിസിനസില്‍ നിന്നുള്ള വരുമാനവും ലോണ്‍ എടുത്തും മറ്റുമുള്ള കാശുമാണ് നിക്ഷേപിച്ചതെന്ന് യുവതി പറഞ്ഞു. എത്രയും വേഗം പണം തിരികെ കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ദമ്പതികള്‍ കൂടുതല്‍ പേരെ പറ്റിച്ചിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ഷഫറുന്നീസ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...