കാറുൾപ്പെടെ 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കാറിൽ കൊണ്ടുവന്ന 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി പരാതി. പാലക്കൽ സ്വദേശി പുല്ലോക്കാരൻ ജോയ്സൻ ജേക്കബിൻ്റെ ജെപി ഗോൾഡ് ജ്വല്ലറിയിലേക്ക് കൊണ്ടുവരികയായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 6.30 ന് കോയമ്പത്തൂരിനു സമീപം എട്ടിമടയിൽ വച്ചാണ് സ്വർണവും പണവും ഇവർ സഞ്ചരിച്ച ബ്രിസ കാർ ഉൾപ്പെടെ തട്ടിയെടുത്തത്. ജോയ്സനും സഹായിയും സഞ്ചരിച്ചിരുന്ന കാറിനെ മറികടന്നു വന്ന ടിപ്പർ ലോറി റോഡിന് കുറുകെ നിർത്തി രണ്ട് പേർ ഇറങ്ങി ജോയ്സനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കാറുമായി കടന്നു കളഞ്ഞത്.

ഇതുസംബന്ധിച്ച് കോയമ്പത്തൂർ കെജി ചാവടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത കാർ തൃശൂർ ഭാഗത്തേക്കാണ് പോയത് എന്നാണ് അറിയുന്നത്. ശനിയാഴ്ച വൈകിട്ട് കാർ തടയാൻ ഉപയോഗിച്ച ടിപ്പർ ലോറി പോലീസ് പിടികൂടി. എന്നാൽ ലോറിയിൽ ഉണ്ടായിരുന്നവർ പോലീസ് പിൻതുടരുന്നതു കണ്ട് ഇറങ്ങി ഓടി. ടിപ്പർ ലോറി ജോയ്സൺ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് തട്ടിയെടുത്ത കാറിന് പുറകിൽ വന്നിരുന്ന വാഹനങ്ങളിലെ ക്യാമറകൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഡ്രൈവറുടെ കയ്യിൽ നിന്ന് രേഖകളില്ലാത്ത 30 ലക്ഷം രൂപ പിടികൂടി

0
തൃശൂർ: ചിറ്റൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന പ്രാണേഷ് രാജേന്ദ്രന്റെ ഡ്രൈവറുടെ കയ്യിൽ നിന്ന്...

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി

0
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ...

കുപ്രസിദ്ധ ഭീകരൻ ലത്തീഫ് ഭട്ടിനായി വേട്ട ആരംഭിച്ച് സുരക്ഷാ സേന; തലയ്ക്ക് 15 ലക്ഷം...

0
ജമ്മു: ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി ജമ്മു കശ്മീരിൽ...

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാൻ നിര്‍ദേശം നൽകി

0
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെ...