വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : വിധവയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ആറാട്ടുപുഴ കളളിക്കാട് പുത്തൻപുരയിൽ വത്സല(58)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 28-ന് രാത്രിയിലാണ് നാലുപേർ ചേർന്ന് ഇവരെ ആക്രമിച്ചത്. അക്രമികളിൽ ഒരാളുടെ മകന്റെ വഴി പ്രശ്‌നത്തിൽ തന്റെ മകൻ ഇടപെട്ടതിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് വത്സല പറഞ്ഞു.

കമ്പി വടി കൊണ്ടാണ് ആക്രമിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. 29-ന് തൃക്കുന്നപ്പുഴ പോലീസ് മെഡിക്കൽ കോളേജിൽ എത്തി ഇവരുടെ മൊഴിയെടുത്തിരുന്നു. എന്നാൽ, പോലീസ് കേസെടുക്കാൻ വൈകിയതിനാൽ വത്സല ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...