രാജ്യത്ത് ഒമിക്രോണ്‍ കുതിക്കുന്നു ; ഏഴ് പേര്‍ക്ക് കൂടി രോഗം

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കുന്നു. ഏറ്റവും പുതിയതായി ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 12 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എട്ടായി. നേരത്തെ ടാന്‍സാനിയയില്‍ നിന്നും എത്തിയ 37കാരന് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു.

നൈജീരിയയില്‍ നിന്നും ഇന്ത്യയിലെത്തിയ ഒരു സ്ത്രീ, അവരുടെ രണ്ട് മക്കള്‍ക്കും സഹോദരനും അവരുടെ മക്കള്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പൂനെയ്ക്കടുത്തുള്ള ടൗണ്‍ഷിപ്പായ പിംപ്‌റി ചിഞ്ച്വാഡ് സ്വദേശികളാണ് ഇവര്‍. മറ്റൊരാള്‍ ഫിന്‍ലാന്‍ഡില്‍ നിന്നും മഹാരാഷ്ട്രയില്‍ എത്തിയ ആളാണ്. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ 37 കാരനാണ് ഒമിക്രോണ്‍ വകഭേദം നേരത്തെ സ്ഥിരീകരിച്ചത്.

12 സാമ്പിളുകള്‍ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. അതില്‍ ഒന്ന് ഒമൈക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ യാത്രകളുടെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കുകയാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിന്റെ ശ്രമങ്ങളിലാണ് അധികൃതര്‍. ഇന്ത്യയിലെ ആദ്യത്തെ രണ്ട് ഒമിക്രോണുകള്‍ ഈ ആഴ്ച ആദ്യം കര്‍ണാടകയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഒമിക്രോണ്‍ വേരിയന്റിന് സ്ഥിരീകരിച്ച ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്ക് നേരിയ ലക്ഷണങ്ങളുണ്ട്, കൂടാതെ രണ്ട് ഡോസുകളും വാക്‌സിന്‍ എടുത്തിരുന്നു. കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ കൂടാതെ ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...