തിരുവനന്തപുരം വിളപ്പിൽശാലയിലെ ചികിത്സാ നിഷേധത്തിൽ ഗവർണർക്കും പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം വിളപ്പിൽശാലയിലെ ചികിത്സാ നിഷേധത്തിൽ ഗവർണർക്കും പരാതി. ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബമാണ് പരാതി നൽകിയത്. വീഴ്ച വരുത്തിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് പരാതി നൽകിയത്. നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നും ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. ആംബുലന്‍സില്‍ കയറ്റുന്നതിനിടെ ബോധം പോയിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇനി ആര്‍ക്കും ഈ അവസ്ഥം ഉണ്ടാകരുത്. ഉടനടി വേഗത്തില്‍ നടപടി വേണമെന്ന് പരാതിയില്‍ കുടുംബം ആവശ്യപ്പെടുന്നുണ്ട്. ജനുവരി 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് കൊല്ലംകോണം സ്വദേശി ബിസ്‌മീറിനെ ആശുപത്രിയിൽ എത്തിക്കുന്നത്. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലംകൊണം സ്വദേശി ബിസ്‌മീർ മരിക്കുന്നത്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിർണായ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...