വാളയാർ അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ വീടിനുള്ളിൽ കയറി ആക്രമിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഏഴു വയസുകാരനെ വീടിനുള്ളിൽ കയറി ആക്രമിച്ചെന്ന് പരാതി. ഒരുമിച്ചിരുന്ന് സ്‌കൂൾ വാനിനുള്ളിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. വാളയാർ കിഴക്കേ അട്ടപ്പള്ളത്ത് സുധീഷ്കുമാറിന്റെയും ശോഭനയുടെയും മകൻ അമൽ നന്ദിനാണ് പരുക്കേറ്റത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസി കൂടിയായ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഉണ്ണിക്കൃഷ്ണനെതിരെ (38) വാളയാർ പോലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. മുഖത്തും കവിളിലും അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

വൈകിട്ടോടെ സ്‌കൂൾ വിട്ടു മടങ്ങും വഴിയാണു സംഭവം. ഒരുമിച്ചിരുന്നു സ്‌കൂൾ വാനിനുള്ളിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണമുണ്ടായത്. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ അമൽനന്ദ് ആരോടും മിണ്ടാതെ മുറിയിലേക്കു കടന്നുപോയെന്നും അസ്വസ്‌തനായിരുന്നെന്നും രക്ഷിതാക്കൾ പറയുന്നു. രാത്രി ഏഴോടെ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ പിതാവും സമീപവാസിയുമായ ഉണ്ണിക്കൃഷ്ണനും ആക്രോശിച്ച് വീടിനുള്ളിലേക്ക് കയറി വന്നെന്നും കാര്യങ്ങൾ ചോദിച്ചറിയും മുൻപേ അമൽനന്ദിനെ അരികിലേക്ക് വിളിച്ച് മുഖത്ത് അടിച്ചെന്നുമാണ് രക്ഷിതാക്കൾ വാളയാർ പോലീസിൽ നൽകിയ പരാതി. കുട്ടികൾക്കു നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണനെതിരെ വാളയാർ പോലീസ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യത്തിൽ ഭിന്നതയില്ല ; പ്രധാനമന്ത്രി സ്ഥാനാർഥിയായി വിജയ് പിന്തുണയ്ക്കുന്നത് രാഹുലിനെയെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് മദ്യം നൽകി : ബാറുടമയ്‌ക്കെതിരെ കേസ്

0
തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ...

വൈദ്യുതി ലൈനിൽ തട്ടി അപകടം ; കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു

0
ഉദുമ : കാസർഗോഡ് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക്...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം...