തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിനിടെ ലാത്തി കൊണ്ട് മർദിച്ചു ; സി.ഐക്കെതിരെ പരാതിയുമായി യുവാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്ഷേത്രോത്സവത്തിനിടെ പോലീസ് യുവാവിനെ ലാത്തി കൊണ്ട് മർദിച്ചതായി പരാതി. ശ്രീകാര്യം സി.ഐ പൊങ്ങംമൂട് സ്വദേശി കിരണിനെ ലാത്തി കൊണ്ട് ക്രൂരമായി മ‍‍ർദിച്ചുവെന്നാണ് പരാതി. പരാതി നൽകിയാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. സി.ഐക്കെതിരെ കിരൺ കമ്മീഷണർക്ക് പരാതി നൽകി. മാർച്ച് രണ്ടിന് പുലർച്ചെ ചെല്ലമംഗലം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.

വീട്ടിലേക്ക് പോകുകയായിരുന്ന കിരൺ ഗതാഗത തടസ്സം കാരണം വഴിയിൽപ്പെട്ടു. ഉത്സവത്തിനിടെ ഉണ്ടായ അടിപിടി പിരിച്ചുവിടാൻ പോലീസ് ലാത്തി വീശി. സമീപത്ത് പാർക്ക് ചെയ്തിരുന്ന സുഹൃത്തിന്റെ ബൈക്ക് എടുക്കാൻ എത്തിയ കിരണും ഇതിനിടയിൽ പെട്ടു. ലാത്തിയുമായി അടുത്തെത്തിയ സി.ഐ കിരണിനോട് സ്ഥലത്ത് നിന്ന് മാറാൻ പറഞ്ഞെു. ബൈക്കെടുക്കാൻ വന്നതാണെന്ന് കിരൺ പറ‌ഞ്ഞപ്പോൾ പ്രകോപിതനായ സി.ഐ മർദിച്ചു എന്നാണ് പരാതി.

തുടർന്ന് അടുത്ത ജങ്ഷൻ വരെ സി.ഐ അശ്വിനി കിരണിനെ വലിച്ചുകൊണ്ടുപോയെന്നും പരാതിയുണ്ട്. നാട്ടുകാർ ഇടപെട്ടപ്പോൾ വെറുതെ വിട്ടു എന്നാണ് കിരൺ പറയുന്നത്. കിരൺ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സി.ഐക്കെതിരെ പരാതി നൽകിയാൽ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കിരൺ പറയുന്നു. സംഭവത്തിൽ ശ്രീകാര്യം സി.ഐക്കെതിരെ പോലീസ് കമ്മീഷണർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...