ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും എം.പിയുമായ കമൽഹാസൻ. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമാണെന്നും അമേരിക്കയുടെ ഉത്തരവുകൾ അനുസരിക്കാൻ ഇരിക്കുകയല്ലെന്നും അദ്ദേഹം തുറന്ന കത്തിൽ കുറിച്ചു. റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകിയെന്ന യു.എസ് ട്രഷറി സെക്രട്ടറിയുടെ വിവാദ പരാമർശത്തിന് എതിരെയാണ് കമൽ ഹാസന്‍റെ പ്രതികരണം. തന്റെ എക്സ് അക്കൗണ്ടിലാണ് ട്രംപിനുള്ള തുറന്ന കത്ത് കമൽഹാസൻ പങ്കുവച്ചത്. അമേരിക്കയോട് സ്വന്തം കാര്യം നോക്കാൻ അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കത്തിന്‍റെ പൂർണരൂപം
“പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്‍റ്, ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രത്തിലാണ് ജീവിക്കുന്നത്. വിദൂര വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കുന്നില്ല. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളുടെ സ്വന്തം കാര്യം നോക്കുക. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോള സമാധാനത്തിന്‍റെ ഏക അടിത്തറ. നിങ്ങളുടെ രാജ്യത്തിനും ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ഞങ്ങൾ നേരുന്നു. കമൽ ഹാസൻ- അഭിമാനിയായ ഇന്ത്യൻ പൗരൻ മക്കൾ നീതി മയ്യം സ്ഥാപകൻ.”

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...