അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച യസീന്‍ അഹമ്മദിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദിനെതിരെ പരാതി. ഡിവൈഎഫ്‌ഐയാണ് മലപ്പുറം വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ കമ്മ്യുണിസ്റ്റ് തീവ്രവാദി വി എസ് കേരളം ഇസ്ലാമിക രാജ്യമാകാന്‍ കാത്തുനില്‍ക്കാതെ പടമായെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു.

വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകനെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ രംഗത്തെത്തി. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്‌പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരപ്പുര സോളാർ : സൗരോർജ ഉൽപാദനത്തിന് തിരിച്ചടി ; നെറ്റ് മീറ്റർ കിട്ടാനില്ല

0
തിരുവനന്തപുരം : ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് മാസങ്ങളായി നെറ്റ് മീറ്റർ...

കാലിഫോർണിയ ഇരട്ട കൊലപാതകം : അനില വാഹനം മാരകായുധമാക്കി, രണ്ടാമത്തെ കേസിലും കൊലക്കുറ്റം ചുമത്തും

0
കാലിഫോർണിയ : കാലിഫോർണിയയിലെ ഇരട്ട കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ്‌ സ്വദേശി...

പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി പരാതി

0
തൃശൂര്‍: തിരുവില്വാമല കയറമ്പാറ പാടശേഖരത്ത് കാട്ടുപന്നികള്‍ കൂട്ടമായി എത്തി നെല്‍കൃഷി സശിപ്പിക്കുന്നതായി...

സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം

0
ന്യൂഡൽഹി : സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്തി കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിന്റെ...