Tuesday, July 1, 2025 10:42 pm

തിരുവല്ലയില്‍ ഉപയോഗിച്ച് കൊണ്ടിരുന്ന വീട്ടുകിണറ്റിൽനിന്ന് വിഷ വാതകത്തിന്റേതിന് സമാനമായ രൂക്ഷ ഗന്ധം ഉയരുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരുന്ന വീട്ടുകിണറ്റിൽനിന്ന് വിഷ വാതകത്തിന്റേതിന് സമാനമായ രൂക്ഷ ഗന്ധം ഉയരുന്നതായി പരാതി. തിരുവല്ലയിലെ നിരണം പതിമൂന്നാം വാർഡിൽ തോട്ടടി പടിഞ്ഞാറേ പുരയ്ക്കൽ ട്യൂഷൻ അധ്യാപകനായ കെ. തമ്പിയുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിനാണ് രൂക്ഷ ഗന്ധം അനുഭവപ്പെടുന്നത്. ബുധനാഴ്ച വൈകിട്ട് ആണ് വെള്ളത്തിന് ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത് എന്ന് തമ്പിയുടെ ഭാര്യ ഫിലോമിന പറഞ്ഞു. വൈകിട്ട് ആറുമണിയോടെ കുളിക്കുന്നതിനായി ബാത്റൂമിൽ കയറി ടാപ്പ് തുറന്നപ്പോഴാണ് വെള്ളത്തിന് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് ഭർത്താവ് തമ്പിയെ വിളിച്ചു. ഇരുവരും ചേർന്ന് കിണറിന്റെ പരിസരവും മറ്റും പരിശോധിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇത് കണ്ട് സമീപവാസികളടക്കം അയൽവീടുകളിലെ കിണറുകളിലെ വെള്ളം പരിശോധിച്ചുവെങ്കിലും ഗന്ധം ഒന്നും അനുഭവപ്പെട്ടില്ല. ജലവിതരണ വകുപ്പിന്റെ കണക്ഷൻ ഉണ്ടെങ്കിലും എപ്പോഴും വെള്ളം ലഭിക്കാറില്ല എന്ന് വീട്ടുകാർ പറഞ്ഞു.

പാചകത്തിനും മറ്റ് ഗാർഹിക ഉപയോഗങ്ങൾക്കും കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. വെള്ളം മോശമായതോടെ ടാപ്പിലൂടെ എത്തുന്ന വെള്ളമാണ് പാചകത്തിന് ഉപയോഗിക്കുന്നത്. കുളിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും അയൽ വീടുകളാണ് ഇരുവർക്കും ആശ്രയം. ശക്തമായ കാറ്റ് ഉണ്ടാവുമ്പോൾ കിണറ്റിലെ വെള്ളത്തിൽ നിന്നും ഉയരുന്ന രൂക്ഷഗന്ധം മൂലം വീടിനുള്ളിൽ പോലും കഴിയാൻ വയ്യാത്ത സ്ഥിതിയാണെന്ന് ദമ്പതികൾ പറയുന്നു. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ ജോളി ജോർജ്, ആരോഗ്യ പ്രവർത്തകർ എന്നിവർ വ്യാഴാഴ്ച രാവിലെ എത്തിയിരുന്നു. കിണറിലെ വെള്ളത്തിൻറെ സാമ്പിൾ ശേഖരിച്ചതായും ഇത് വിദഗ്ധ പരിശോധനയ്ക്കായി അയക്കുമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ...