റോഡ് തല്ലിപ്പൊളിയെന്ന് നവകേരള സദസിൽ പരാതി ; ഉടനടി പരിഹാരം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മോശമായ റോഡ് നന്നാക്കണമെന്ന് നവകേരള സദസിൽ പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ പരിഹാരമായെന്ന് യുവാവിന്റെ വ്ലോ​ഗ്. റോഡ് പുനരുദ്ധാരണത്തിന് പണം അനുവദിച്ച സർക്കാർ ഉത്തരവ് സഹിതമായിരുന്നു വ്ലോ​ഗ്. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ വെസ്റ്റ് പൊക്കുളങ്ങര പാലം റോഡ് നന്നാക്കാനാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. 1.33 കോടി രൂപ അനുവദിച്ചെന്നും എത്രയും വേ​ഗത്തിൽ പ്രവൃത്തി തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും യുവാവ് പറഞ്ഞു. നാട്ടുകാർ ഒപ്പിട്ട പരാതിയാണ് നവകേരള സദസ്സിൽ നൽകിയത്. ഏങ്ങണ്ടിയൂർ ബീച്ച് റോ‍ഡ് ഏറെക്കാലമായി റോഡ് തകർച്ചയിലാണെന്നും നിറയെ കുഴികളാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. ​ഗുരുവായൂർ മണ്ഡലത്തിലെ നവകേരള സദസിലാണ് പരാതി നൽകിയത്. തുറമുഖ വകുപ്പിനാണ് അപേക്ഷ നൽകിയത്. മഴക്കാലത്തിന് മുമ്പേ റോഡ് നന്നാക്കണമെന്നും അല്ലെങ്കിൽ ദുരിതമാകുമെന്നും യുവാവ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...