കോഴിക്കോട് : പുതുപ്പാടിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദിച്ചെന്ന് പരാതി. ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെ ഫ്യൂസ് ഊരിമാറ്റിയതിന്റെ പേരിലാണ് വീട്ടുടമ മര്‍ദിച്ചതെന്ന് ജീവനക്കാരന്‍ രമേശന്‍ പറയുന്നു. എന്നാല്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അപമാനിച്ചെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിന്റെ പരാതി. ബില്ലടക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി പണം നല്‍കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതും തര്‍ക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേര്‍ന്ന് ആക്രമിച്ചെന്നാണ് നഹാസിന്റെ പരാതി. നഹാസും ജീവനക്കാരനായ രമേശനും താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പുതുപ്പാടിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദിച്ചെന്ന് പരാതി
RECENT NEWS
Advertisment